വ്യവസായ വാണിജ്യ വകുപ്പ് സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാര്‍ജ്, മെഗാ സംരംഭങ്ങളില്‍ നിന്നും എക്സ്പോര്‍ട്ട് സേവന വ്യാപാര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജില്ലാ, സംസ്ഥാനതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംരംഭകര്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡിനുള്ള അപേക്ഷയും നഗരസഭ പഞ്ചായത്തുകള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേയും അവാര്‍ഡിനുള്ള അപേക്ഷയുമാണ് നല്കാന് കഴിയുക. മികച്ച സംരംഭങ്ങള്‍ക്ക് അവാര്‍ഡ് തുകയ്ക്ക് പുറമേ സാക്ഷ്യപത്രവും പുരസ്കാരവും സംസ്ഥാന- ജില്ലാതലത്തില്‍ ലഭിക്കും. പഞ്ചായത്ത് തലത്തിലുള്ള അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നത് 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകള്‍ സെപ്തംബര്‍ 23 നകം awards.industry.kerala.gov.in/index.php/public ല്‍ അയക്കണം. ഫോണ്‍. വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ 9188127012, താലൂക്ക് വ്യവസായ ഓഫീസ് വൈത്തിരി 9846363992, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി 9446001655

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്