സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം തുടങ്ങി. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും സ്ക്രീനിംഗ് ടെസ്റ്റ് നടന്നു. 1100 ല്‍ അധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷയില്‍ നിശ്ചിത ശതമാനം സ്കോര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദരുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നല്‍കും. നാഷണല്‍ ടാലന്റ് സേര്‍ച്ച് എക്സാം, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള മത്സര പരീക്ഷയായ സി.യു.ഇ.ടി, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്, യു എസ് എസ് എന്നിവയുടെ സൗജന്യ പരിശീലനവും ഉടന്‍ തുടങ്ങും. വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കിയും ഭൗതിക സാഹചര്യങ്ങളൊരുക്കിയും വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതാണ് സ്പാര്‍ക്ക് പദ്ധതി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







