മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ പേവിഷ നിയന്ത്രണ പരിപാടിയുടെ ഭാഗമായി റാബീസ് വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. സെപ്റ്റംബര്‍ 15 ന് താഴെ അരപ്പറ്റ പകല്‍ വീട്, മേലെ അരപ്പറ്റ, തിനപുരം, നല്ലന്നൂര്‍, നെടുംകരണ, പുതിയ പാടി, ആപ്പാളം, കടല്‍മാട് എന്നിവടങ്ങളിലും സെപ്റ്റംബര്‍ 16 ന് ലക്കിഹില്‍, ജയഹിന്ദ്, വടുവഞ്ചാല്‍, ചെല്ലങ്കോട് എന്നിവടങ്ങളിലും ക്യാമ്പ് നടക്കും. ക്യാമ്പുകളില്‍ വളര്‍ത്തു പൂച്ചകളെയും നായകളെയും കൊണ്ടുവരണമെന്ന് മൂപ്പൈനാട് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്