പത്തുവര്‍ഷം മുമ്പ് എടുത്തിട്ടുള്ള ആധാര്‍ കാര്‍ഡുകള്‍ ജില്ലയിലെ അക്ഷയ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ പുതുക്കാം. ഗുണഭോക്താക്കള്‍ നിലവിലെ ആധാറിലെ പേര് വിശദാംശങ്ങള്‍ തെളിയിക്കുന്ന ഫോട്ടോയുള്ള രേഖയും, വിലാസം തെളിയിക്കുന്ന രേഖയുമായി ആധാര്‍ എന്റോാള് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും.
അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് ഫോണ്‍: 04936 206 267.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്