കേരള ഷോപ്സ് ആന്റ് കമേഴ്യല്സ് എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയലെ അംഗങ്ങളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെയുള്ള വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷാ ഫോറം peedika.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ,ആധാര്‍ കാര്‍ഡ് ,വിദ്യാര്‍ത്ഥിയുടെ അനുബന്ധ മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ പാസ്ബുക്ക് എന്നിവ ഒക്ടോബര്‍ 31 നകം നല്‍കണം. ഫോണ്‍: 04936 206 878, 8156886339.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







