കൽപറ്റ മണിയങ്കോട് കോൺട്രാക്ടറെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി ജദീഷ് ലാൽ
(38) ആണ് മരിച്ചത്. താഴേ എടഗുനി എസ്റ്റേറ്റിൽ കാപ്പിത്തോട്ടത്തിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.