രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ എം എൽ എമാരിൽ ഏറ്റവും അധികം ശമ്പളം ഉള്ളത് ജാർഖണ്ഡിലെ എംഎൽഎമാർക്ക്; ഏറ്റവും കുറവ് കേരളത്തിൽ

പശ്ചിമ ബംഗാളിലെ എംഎല്‍എമാരുടെ ശമ്ബളത്തില്‍ 40000 രൂപയുടെ വര്‍ധനവ് വരുത്താനുള്ള തീരുമാനം ഉണ്ടാവുന്നത് കഴിഞ്ഞയാഴ്ചയാണ്. ഇതോടെ ഒരോ അംഗത്തിനും മാസം 1.21 ലക്ഷം രൂപ ശമ്ബളമായി ലഭിക്കും. വര്‍ധനവിന് മുമ്ബ് രാജ്യത്തെ എം എല്‍ മാരുടെ ശമ്ബളത്തില്‍ ഏറ്റവും പുറകില്‍ നിന്നും മൂന്നാമതായിരുന്നു ബംഗാള്‍. നിലവിലെ വര്‍ധനവോടെ ബംഗാള്‍ പട്ടികയില്‍ 12-ാം സ്ഥാനത്തായി.

സംസ്ഥാന സര്‍ക്കാരുകളാണ് തങ്ങളുടെ നിയമസഭാംഗങ്ങള്‍ക്ക് അവരവരുടെ ശമ്ബളവും അലവൻസുകളും നിശ്ചയിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ക്കും ക്യാബിനറ്റ് മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും എംഎല്‍എമാരേക്കാള്‍ ഉയര്‍ന്ന ശമ്ബളമാണ് ലഭിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ശമ്ബളവും അലവൻസുകളും നിയമത്തിലെ ഭേദഗതികളിലൂടെ പണപ്പെരുപ്പം കണക്കിലെടുത്ത് പതിവായി വര്‍ധിപ്പിക്കാറുണ്ട്. ഒരു കമ്മറ്റിയായിരിക്കും വര്‍ദ്ധനവിനുള്ള ശുപാര്‍ശ ചെയ്യുന്നത്.

അടിസ്ഥാന ശമ്ബളം കൂടാതെ, എംഎല്‍എയ്ക്ക് അവരുടെ നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന ജോലികള്‍, സഹായികളെ നിയമിക്കല്‍, ടെലിഫോണ്‍ ബില്ലുകള്‍ എന്നിവയ്ക്കുള്ള അലവൻസുകളും ലഭിക്കും. സര്‍ക്കാര്‍ താമസം, രാജ്യത്തുടനീളമുള്ള സൗജന്യ യാത്ര, മെഡിക്കല്‍ സൗകര്യങ്ങള്‍, വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പ എന്നിവ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും എം എല്‍ എമാര്‍ക്ക് ലഭിക്കും. ഈ വര്‍ഷം ഓഗസ്റ്റില്‍ ശമ്ബളം വര്‍ദ്ധിപ്പിച്ചതിന് ശേഷം ജാര്‍ഖണ്ഡിലാണ് എം‌എല്‍‌എമാര്‍ക്ക് ഇപ്പോള്‍ പ്രതിമാസം ഏറ്റവും ഉയര്‍ന്ന ശമ്ബളം ലഭിക്കുന്നത്. സംസ്ഥാനത്തെ ഓരോ നിയമസഭാംഗത്വത്തിനും 2.9 ലക്ഷം രൂപ ലഭിക്കുന്ന തരത്തിലാണ് വര്‍ധനവ്. അതേസമയം വര്‍ധനവ് അടുത്ത നിയമസഭ സമ്മേളനം മുതല്‍ക്കായിരിക്കും നടപ്പില്‍ വരിക.

ജാര്‍ഖണ്ഡ് കഴിഞ്ഞാല്‍ എംഎല്‍എമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്ബളമുള്ളത് മഹാരാഷ്ട്രയിലാണ്- പ്രതിമാസം 2.6 ലക്ഷം രുപ. തെലങ്കാനയും മണിപ്പൂരും 2.5 ലക്ഷം രൂപ വീതമാണ് ശമ്ബളം നല്‍കുന്നത്. ഇവരുള്‍പ്പെടെഎട്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രതിമാസം 2 ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്ബളം നല്‍കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപയില്‍ താഴെ ശമ്ബളമുള്ള അഞ്ച് സംസ്ഥാനങ്ങളും രാജ്യത്തുണ്ട്.രാജ്യത്തെ എംഎല്‍എമാര്‍ക്ക് ഏറ്റവും കുറവ് ശമ്ബളം ലഭിക്കുന്നത് നമ്മുടെ കേരളത്തിലാണ്. മാസം 70,000 രൂപയാണ് കേരളത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. ഡല്‍ഹി എംഎല്‍എമാരുടെ ശമ്ബളം കഴിഞ്ഞ വര്‍ഷം 67 ശതമാനം വര്‍ധിപ്പിച്ചെങ്കിലും ഇന്ത്യയിലെ നാലാമത്തെ ഏറ്റവും താഴ്ന്ന ശമ്ബളമാണിത്.

മൊത്തം ചെലവിന്റെ കാര്യത്തിലേക്ക് വരുമ്ബോള്‍ ഉത്തര്‍പ്രദേശ് ഏറ്റവും മുന്നിലാണ്. പ്രതിവര്‍ഷം എംഎല്‍എമാരുടെ ശമ്ബളത്തിനായി ഏകദേശം 90.4 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. ഏറ്റവും കൂടുതല്‍ (403) എംഎല്‍എമാരുള്ളതിനാലാണ് ഇത്രയും വലിയ ചിലവ്. അതേസമയം പുതുച്ചേരി പ്രതിവര്‍ഷം ശമ്ബളത്തിനായി ചെലവഴിക്കുന്നത് വെറും 4.2 കോടി രൂപയാണ്. 33 എംഎല്‍എമാര്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്.കേരളം (140 ), അസം (126), പഞ്ചാബ് (117) എന്നിവ യഥാക്രമം 11.8 കോടി, 12.1 കോടി, 13.2 കോടി എന്നീ സംസ്ഥാനങ്ങള്‍ താരതമ്യേന കുറഞ്ഞ മൊത്തത്തിലുള്ള പ്രതിമാസ ചെലവുള്ള വലിയ നിയമസഭകളില്‍ ഉള്‍പ്പെടുന്നു. 81 എംഎല്‍എമാരുള്ള ജാര്‍ഖണ്ഡില്‍ പുതിയ ശമ്ബളം അംഗീകരിച്ചാല്‍ ഒരു വര്‍ഷം 28 കോടി രൂപ ചെലവഴിക്കേണ്ടി വരും. മണിപ്പൂരിലെ 60 എംഎല്‍എമാര്‍ക്ക് ശമ്ബളം നല്‍കാൻ ഏകദേശം 18 കോടി രൂപയാണ് ചെലവഴിക്കുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.