പുല്‍പ്പള്ളി: പുല്പ്പള്ളിസീതാ ലവ-കുശ ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഒന്നര മാസം മുമ്പ് കാണാതായ പുല്‍പ്പള്ളി മണ്ഡപന്മൂല അശോകവിലാസത്തില്‍ രത്നാകരന് (56)നാണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രത്നാകരനെ വീട്ടില്‍നിന്നും കാണാതായത്. അന്നേദിവസം ഇയാള്‍ പുല്‍പ്പള്ളിയിലേക്ക് ബസ്സില്‍ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പുല്‍പ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.പരേതരായ നാരായണന് നായരുടേയും പാര്‍വതിയമ്മയുടേയും മകനാണ്.
വ്യാഴഴ്ചരാവിലെ ഒമ്പത് മണിയോടെ തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. കല്‍പ്പറ്റ സപെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം ഒ സിബി സ്ഥലം സന്ദര്‍ശിച്ചു പുല്‍പ്പള്ളി എസ്.ഐ. സി.ആര്. മനോജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പുര്‍ത്തിയാക്കി. ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്