എടവക ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നും ആശാ വര്‍ക്കര്‍മാര്‍ പ്രാഥമിക തലത്തില്‍ ഹൈ റിസ്ക് വിഭാഗമെന്ന് കണ്ടെത്തി ക്യാമ്പിലെത്തിച്ച 78 പേരെ മാനന്തവാടി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരായ നസീറ ബാനു, റൈജേഷ് ലാല്‍ എന്നിവര്‍ പരിശോധനയ്ക്ക് വിധേയരാക്കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശിഹാബ് അയാത്ത്, മെമ്പര്‍ സുമിത്ര ബാബു, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.സി പുഷ്പ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്