താലൂക്ക് മീലാദ് റാലി വൻ വിജയമാക്കുക: സാദിഖലി തങ്ങൾ

കൽപ്പറ്റ:വ്യക്തികളും സമൂഹവും തുടങ്ങി അന്താരാഷ്ട്ര തലം വരെ വിദ്വേഷങ്ങളും അശാന്തിയും നിറഞ്ഞ വർത്തമാന കലുഷിത കാലത്ത് പ്രവാചകർ (സ) പകർന്ന സഹിഷ്ണുതയുടെ പാഠങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരുനബി സ്നേഹം, സമത്വം സഹിഷ്ണുത എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈത്തിരി താലൂക്ക് കമ്മിറ്റി ഒക്ടോബർ 13 ന് കൽപ്പറ്റയിൽ നടത്തുന്ന മീലാദ് റാലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീലാദ് റാലി വൻ വിജയമാക്കാനും അതുവഴി പ്രവാചകരുടെ സ്നേഹത്തിന്റേയും സമത്വത്തിന്റേയും സഹിഷ്ണുതയുടെയും അധ്യാപനങ്ങൾ സമൂഹത്തിലെത്തിക്കാൻ മഹല്ല് ഭാരവാഹികളും ഖത്തീബുമാരും ബന്ധപ്പെട്ട സംഘടനാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു. കൽപ്പറ്റ സമസ്താലയത്തിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ വി.കെ അബ്ദുറഹ് മാൻ ദാരിമി അദ്ധ്യക്ഷനായി. ഹാരിസ് ബാഖവി കമ്പളക്കാട്,
സി മൊയ്തീൻ കുട്ടി, അയ്യൂബ് മാസ്റ്റർ മുട്ടിൽ യു.പി അബ്ദുറഹ്മാൻ മുസ്ലിയാർ,
അസീസ് കോറോം,മുസ്തഫ കുന്നുമ്മൽ,ഹനീഫ ഓണിവയൽ,പി കെ ബശീർ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ കെ.വി ജഅഫർ ഹൈതമി സ്വാഗതവും വർക്കിംഗ് കൺവീനർ കെ.എ നാസർ മൗലവി നന്ദിയും പറഞ്ഞു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.