ഭിന്നശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം.

2004 മുതൽ 2019 വരെ സർക്കാറിനു കീഴിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ധർണ നടത്തി.കളക്‌ട്രേറ്റിനു മുന്നിൽ ധർണ സെക്രട്ടറി മോഹനൻ പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. പല വകുപ്പുകളിലായി എംപ്ലോയ്മെൻ്റ് വഴി നിയമനം നേടിയ ജീവനക്കാരാണ് സമര രംഗത്തുള്ളത്. 2004 മുതൽ 2019 വരെ സർക്കാറിനു കീഴിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരായ ഈ താൽക്കാലിക ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്താൻ മാറിമാറി ഭരിക്കുന്ന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇവർ പറയുന്നത്. 2004 വരെയുള്ള ഭിന്നശേഷിക്കാരെ നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു.
ഒരു മാസം 1400 രൂപയാണ് പെൻഷൻ കിട്ടുന്നത്.
വീട്ടിൽ സുഖമില്ലാതെ കിടക്കുന്നവരും മക്കളുടെ പഠനത്തിനും ഈ തുക മതിയാകില്ല. ജോലി നഷ്ടപ്പെട്ടാൽ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാണ് ജീവനക്കാർ ഉള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടർക്ക് നിവേദം നൽകിയിട്ടുണ്ട്. ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിൽ അനിശ്ചിത കാല സമരം നടത്താനാണ് സംഘടനയുടെ തീരുമാനം.
കൽപ്പറ്റയിൽ നടത്തിയ ധർണ്ണയിൽ മോഹൻദാസ് കാക്കവയൽ, ഹരീഷ് കൽപ്പറ്റ, ഇബ്രാഹി പനമരം ,അനിൽ അമ്പലവയൽ എന്നിവർ പങ്കെടുത്തു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി,

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് ഇന്ന് വെങ്ങപ്പള്ളിയിൽ

ജില്ലാഭരണം സംഘടിപ്പിക്കുന്ന ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്ത് ഇന്ന് (ഓഗസ്റ്റ് 26) വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.