ഫോറസ്റ്റ് ലീസ് കർഷകരരോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറസ്റ്റ് ലീസ് കർഷക- ഭൂരഹിത സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ എകദിന ഉപവാസം നടത്തി.രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വേണ്ടി വയനാട്ടിലെ കർഷക കുടുംബങ്ങളെ ഫോറസ്റ്റ് അതിർത്തിയിൽ താമസിപ്പിച്ച് കൃഷി ചെയ്യിപ്പിച്ച് ഭക്ഷ്യ ക്ഷാമത്തിന് പരിഹാരം കണ്ടെങ്കിലും നൂറ് വർഷം കഴിഞ്ഞിട്ടും ഇങ്ങനെ താമസിപ്പിച്ച ആയിരക്കണക്കിന് കർഷകർക്ക് കൃഷിഭൂമിക്ക് പട്ടയം നൽകാനും അവരുടെ പരാധീനതകൾ പരിഹരിക്കാനും മാറി വന്ന ഗവൺമെന്റുകൾ തയ്യാറായിട്ടില്ലെന്നാണ് സമരസമിതി പറയുന്നത്.സമരത്തിൽ ജില്ലാ ചെയർമാൻ കെ .രാജൻ അധ്യക്ഷത വഹിച്ചു. സമരത്തിൽ ജില്ലാ ചെയർമാൻ കെ .രാജൻ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി വയനാട് ജില്ലാ സെക്രട്ടറി എ.എം ഉദയകുമാർ, സമരസമിതി ജനറൽ സെക്രട്ടറി രവീന്ദ്രൻ പഠിപ്പുര, എ .സി ബാലകൃഷ്ണൻ, എ. ആർ. വിജയകുമാർ, രാജീവ്, സി.കെ ഉദയൻ തുടങ്ങിയവർ സംസാരിച്ചു.
2004 വരെ ഈ ഭൂമിക്ക് കർഷകരിൽ നിന്നും നികുതി സ്വീകരിച്ചു എങ്കിലും അതിന് ശേഷം നികുതിയും സ്വീകരിക്കുന്നില്ല. കൈവശാകാശ രേഖയില്ലാത്തതിനാൽ കേന്ദ്രസർക്കാറുകളുടെ ഒരു ആനുകൂല്യത്തിനും ഇവർ അർഹരല്ല. കൃഷിഭൂമിയിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം നൽകുന്നില്ല. കുട്ടികളുടെ ഉപരിപഠനത്തിന് വേണ്ടി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാനോ കഴിയുന്നില്ല. വീടുകൾക്ക് നമ്പർ ഇല്ലാത്തതിനാൽ വൈദ്യുതി വെള്ളം എന്നിവക്ക് അർഹത ഇല്ല. ഇങ്ങനെ നരകയാതന ആന അനുഭവിക്കുന്നവരോടുള്ള അവഗണന ഗവൺമെന്റ് അവസാനിപ്പിക്കണമെന്നും ഇവർക്ക് നീതി ഉറപ്പാക്കണം എന്നും വയനാട് ജില്ലയിൽ ഭൂമിയും വീടും ഇല്ലാത്ത രണ്ടായിരത്തിലധികം വരുന്ന കുടുംബങ്ങൾക്കു വീടും സ്ഥലവും നൽകണമെന്നും സമരസമിതിയാവശ്യപ്പെട്ടു.