പെരുമയുടെ പതനത്തിന്‍റെ, ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെ 60 വര്‍ഷങ്ങള്‍; മറഡോണക്ക് ഇന്ന് പിറന്നാൾ…

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ഈ കളിക്കാരന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നും ഒരു വികാരമാണ്. ഫുട്‌ബോള്‍ എന്ന മനോഹര കളിയിലെ എക്കാലത്തെയും വലിയ മാന്ത്രികന്‍. ബുദ്ധി കൊണ്ടും പ്രതിഭ കൊണ്ടും മൈതാനങ്ങള്‍ കീഴടക്കിയ ഇതിഹാസം. ഡീഗോ അര്‍മാന്‍ഡോ മറഡോണ. കളിക്കളത്തില്‍ ഒന്നൊന്നായി എതിരാളികളെ വെട്ടിയൊഴിയുന്ന മറഡോണ കണ്ണുകള്‍ക്കും ഹൃദയത്തിനും നല്‍കുന്ന ആനന്ദം വിവരണാതീതമാണ്. മികച്ച കായികശേഷി. പന്തിന് മേലുള്ള അസാധാരണമായ നിയന്ത്രണം. അപാരമായ ഡ്രിബ്ലിംഗ് മികവ്.

1986ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായ ലോകകപ്പിലെ ലീഗ് മത്സരത്തില്‍, ഇംഗ്ലണ്ടിനെതിരെ സ്വന്തം ഹാഫില്‍ മറഡോണയ്ക്ക് പന്ത് കിട്ടുമ്പോള്‍ അത് പന്ത്രണ്ടാമത്തെ ടച്ചായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇംഗ്ലണ്ടിന്റെ അഞ്ച് കളിക്കാരെയും ഗോളി പീറ്റര്‍ ഷില്‍ട്ടണെയും മറികടന്ന് മറഡോണ പന്ത് വലയിലെത്തിച്ചപ്പോള്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായി. പിന്നീട് ഏറെ വിവാദമായൊരു ഗോള്‍, ആ കളിയില്‍ അതിന് മുന്‍പ് മറഡോണ നേടിയിരുന്നു. ചാടി ഉയര്‍ന്ന് കൈ കൊണ്ട് വലയിലേയ്ക്ക് തട്ടിയിട്ടൊരു ഗോള്‍. അത് ദൈവത്തിന്റെ കൈ ആയിരുന്നെന്നാണ് പിന്നീട് മറഡോണ പറഞ്ഞത്. ഫുട്‌ബോള്‍ മൈതാനത്തെ മറഡോണ എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ഭൂമിയില്‍ കല്‍പന്ത് കളി ഉള്ളിടത്തോളം കാലം ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുപോകാത്ത, അത്യന്തം ആനന്ദദായകമായ കാഴ്ച.

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

ഓഡിയോമെട്രിക് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ ആരോഗ്യകേരളം മുഖേനെ ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ച് ഡിപ്ലോമയും ആർ.സി.ഐ

ഒറ്റ ​​ടാപ്പിൽ വർഷങ്ങൾ പഴക്കമുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ആക്‌സസ് ചെയ്യാം; പുത്തന്‍ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്

തിരുവനന്തപുരം: ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട‌്‌സ്ആപ്പ്. ഉപയോക്താക്കളെ വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ സുരക്ഷിതമാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഈ ഫീച്ചർ പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.