പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിലെ കാവുംകുന്ന് കോളനിയിലെ കുടിവെള്ള പദ്ധതികള്‍, ഭവന പുനരദ്ധാരണം, റോഡുകള്‍, നടപ്പാത നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പഞ്ചാത്ത് പ്രസിഡന്റ് പി.തങ്കമണി, വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. സക്കീന വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആസിക്ക ഭായി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ എന്‍ പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10