കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്
എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ ഗോത്ര വിദ്യാർത്ഥിനി കെ.കെ രാധികക്ക് എബിവിപി വയനാട് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി.വയനാട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി വയനാട് ജില്ലാ സെക്രട്ടറി അഖിൽ കെ.പവിത്രൻ,ബത്തേരി നഗർ സെക്രട്ടറി അമർജിത്ത് കെ പി എന്നിവർ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയാണ് ഉപഹാരം നൽകിയത്.പിന്നോക്ക വിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്ത് ഈ വിജയം കരസ്ഥമാക്കിയ രാധിക മറ്റു വിദ്യാർത്ഥികൾക്ക് മികച്ച മാതൃക ആണെന്നും. സമുഹത്തിലെ മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളെയും മുൻനിരയിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ ഭാവിയിൽ കഴിയട്ടെ എന്നും എബിവിപി ജില്ലാ സെക്രട്ടറി അഖിൽ കെ പവിത്രൻ പറഞ്ഞു.

മേട്രൺ നിയമനം
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള







