പടിഞ്ഞാറത്തറ:കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷൻ ഡിസ്ട്രിക്റ്റിന്റെ ഭാഗമായി കുട്ടികൾ മികച്ച അധ്യാപികയായി തിരഞ്ഞെടുത്ത പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ രോഹിണി ടീച്ചറെ ആദരിച്ചു. ബ്ലോക്ക് സ് പ്രസിഡന്റ് അ കെ.കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോ ക്ക് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈത്തിരി എ. ഇ.ഒ ജീറ്റോ ലൂയിസ് പൊന്നാട അണിയിച്ചു. വൈത്തിരി ബി.പി.ഒ ഷിബു, പടിഞ്ഞാറത്തറ എ.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ സുധി എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.