വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തി. കേരള വനം വന്യജീവി വകുപ്പ്,സൗത്ത് വയനാട് വനം ഡിവിഷൻ മേപ്പാടി റെയ്ഞ്ച് ബഡേരി സെക്ഷനാണ് ഉപന്യാസ മത്സരം സംഘടിപ്പിച്ചത്. മനുഷ്യ – വന്യജീവി സംഘർഷവും പ്രശ്നപരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഉപന്യാസ മത്സരം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ സഹദേവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിനോജ് മാത്യു, മുജീബ് കെ, പ്രസീദ എ കെ, നിഥിൻ പി കെ, വിനീത് പി ബി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി എന്നിവർ മത്സരത്തിന് നേതൃത്വം നല്കി.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്