കമ്പളക്കാട് :ജനിച്ചു വളർന്ന നാടിനു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തെ തീവ്രവാദമായി ചിത്രീകരിക്കാൻ കഴിയുന്നതല്ലെന്നും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിര കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ നര നായാട്ടിനെതിരെ സമൂഹ മന:സാക്ഷി ഉണരണമെന്നും കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യ വിദ്യാർഥികളുടെ ഐക്യ ദാർഢ്യ സംഗമം ആവശ്യപ്പെട്ടു. എഴുന്നൂറിലേറെ വിദ്യാർകളെ അണി നിരത്തി ഗ്രാൻഡ് അസംബ്ലിയായി നടത്തിയ സംഗമം ഏറെ ശ്രദ്ധേയമായി. മദ്റസാ ലീഡർ മുഹമ്മദ് റിഷാൽ നേതൃത്വം നൽകി. കെ. മുഹമ്മദ് കുട്ടി ഹസനി സന്ദേശം നൽകി. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി അദ്ധ്യക്ഷനായി . മാനേജ്മെന്റ് ജനറൽ സെക്രട്ടറി പി.ടി അശ്റഫ് ഹാജി മുഖ്യാഥിതിയായി.അധ്യാപകനായ നജീം ബാഖവി പ്രാർത്ഥന നിർവഹിച്ചു.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ