വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ
പുസ്തക ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. എം.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സൂപ്പി പള്ളിയാൽ
പുസ്തക അവതരണം നടത്തി. എം സഹദേവൻ മോഡറേറ്ററായ പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ശശി പ്രേംനാഥ് ചെറുകര, എ ശ്രീധരൻ ,ഡോ.ഷമീർ, റഷീദ് സി കെ, അജ്മൽ മണിമ, വിജിത്ത് കെ എൻ , മായൻ മണിമ , കുര്യാച്ചൻ പി.ജെ എന്നിവർ സംസാരിച്ചു.

വരുന്നൂ ക്യുആര്‍ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്
തിരുവനന്തപുരം:2025 അവസാനത്തോടെ രാജ്യവ്യാപകമായി ഒരു ക്യുആർ കോഡ് അധിഷ്‍ഠിത ഇ-ആധാർ സംവിധാനം അവതരിപ്പിക്കാൻ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സംരംഭം ആധാർ ഉടമകൾക്ക് അവരുടെ ഐഡന്‍റിറ്റി ഡിജിറ്റലായി