തരുവണ:പിണറായി വിജയന്റെ അഴിമതി,ദുർഭരണത്തിനെതിരെ ഈ മാസം 18ന് നടത്തുന്ന തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചാരണർത്ഥം വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ പദയാത്രയുടെ സമാപനം തരുവണയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു.പദയാത്ര വെള്ളമുണ്ടയിൽ ഡി.സി.സി.വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജാഥ ക്യാപ്റ്റൻ സി.പി.മൊയ്‌ദുഹാജി അധ്യക്ഷനായിരുന്നു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.പി.ജോർജ്,ചിന്നമ്മ ജോസ്,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് പ്രസിഡന്റ് പി.സി .ഇബ്രാഹിം ഹാജി,സെക്രട്ടറി മൊയി ആറങ്ങാടൻ,സി.ജെ.വർക്കി,ടി.കെ.മമ്മൂട്ടി,പി.ചന്ദ്രൻ,എ.കെ.നാസർ,ജിൽസമ്മ,ലതിക,ഷൈജി ഷിബു,കൊടുവേരി അമ്മദ്,ഷാജി ജേകബ്,ബാലൻ വെള്ളരിമേൽ,ഷറഫുദീൻ മാടമ്പള്ളി,കെ.കെ.സി.മൈമൂന,ഈ.വി.സിദീ,ജിതിൻ തോമസ്,എൻ.കെ.പുഷ്പലത, ജിൽസമ്മ.എം.ജെ തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.