വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ
പുസ്തക ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. എം.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സൂപ്പി പള്ളിയാൽ
പുസ്തക അവതരണം നടത്തി. എം സഹദേവൻ മോഡറേറ്ററായ പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ശശി പ്രേംനാഥ് ചെറുകര, എ ശ്രീധരൻ ,ഡോ.ഷമീർ, റഷീദ് സി കെ, അജ്മൽ മണിമ, വിജിത്ത് കെ എൻ , മായൻ മണിമ , കുര്യാച്ചൻ പി.ജെ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്