സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഒട്ടും സൈലന്റല്ല; അവഗണിക്കരുത് ഇവയൊന്നും

മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍ അല്ലെങ്കില്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത് നമ്മള്‍ അറിയാതെയാണ്. നെഞ്ചുവേദനയില്ല, അപ്രതീക്ഷിതമായി തളര്‍ന്ന് വീഴില്ല.. സ്ഥിരമായി ഇസിജി എടുത്താലും അത് മനസിലാക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. സൈലന്റ് അറ്റാക്കിന്റെ ആരംഭത്തില്‍ തന്നെ ശരീരം ചില അടയാളങ്ങള്‍ കാണിക്കും. എന്നാല്‍ മിക്കപ്പോഴും ആളുകള്‍ അതിനെ അവഗണിക്കുകയാണ് ചെയ്യു

പൊതുവായി സൈലന്റ് അറ്റാക്ക് ഉണ്ടാവുന്നതിന്റെ ലക്ഷങ്ങളില്‍ പ്രധാനപ്പെട്ടതെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്, അസാധാരണമായ ക്ഷീണമാണ്. ശരീരം നല്‍കുന്ന ഈ മുന്നറിയിപ്പ്് സ്ഥിരം നമുക്ക് ഉണ്ടാകുന്ന ക്ഷീണമാണെന്ന് കരുതരുത്. നന്നായി റെസ്റ്റ് എടുത്താലും ഉറങ്ങി എഴുന്നേറ്റാലും പിന്നെയും വല്ലാത്തൊരു ക്ഷീണം അനുഭവപ്പെടാം. ഇതിന് കാരണം നിങ്ങളുടെ ഹൃദയം മതിയായ രീതിയില്‍ രക്തം പമ്പ് ചെയ്യുന്നില്ല എന്നതാണ്. മസിലുകളിലേക്കും മറ്റ് അവയവങ്ങളിലേക്കും മതിയായ അളവില്‍ ഓക്‌സിജന്‍ എത്താതിരിക്കുമ്പോള്‍ നല്ല ക്ഷീണം തോന്നും. സാധാരണ ജോലികള്‍ ചെയ്താലും വെറുതെയിരുന്നാലും ക്ഷീണമായിരിക്കും. ശ്വാസംമുട്ടുന്നതായും എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്താലും വയ്യാതാവുന്ന അവസ്ഥയും നിങ്ങള്‍ അനുഭവിക്കുന്നുണ്ടാവും. പക്ഷേ ഇതൊന്നും നിങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല.

അഴ്ചകളോളം അല്ലെങ്കില്‍ ദിവസങ്ങളോളം ഈ ലക്ഷണങ്ങളുണ്ടാകും. എന്നും ക്ഷീണവും സമ്മര്‍ദ്ദവും. ഉറങ്ങിയില്ലെന്നും പനിയാണെന്നുമൊക്കെ കരുതും. കാരണം വലിയ രീതിയിലുള്ള നെഞ്ചുവേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ ഈ അടയാളങ്ങളെയൊക്കെ അവഗണിക്കും. നെഞ്ചിലൊരു ഭാരം തോന്നും, എന്തോ വച്ച് അമര്‍ത്തുന്നത് പോലെ അപ്പോഴും വളരെ കുറഞ്ഞ വേദന മാത്രമേ ഉണ്ടാവുകയുള്ളു. ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലുമുണ്ടാകുന്ന ശ്വാസംമുട്ടലിനെ കാര്യമാക്കണം. മോണ, കഴുത്ത്, പുറംഭാഗം, കൈകള്‍ എന്നിവിടങ്ങളിലെ വേദന, ഇതൊക്കെ മസിലിന്റെ എന്തെങ്കിലും പ്രശ്‌നമാണെന്ന് കരുതി തള്ളിക്കളയരുത്. തലകറക്കം, തലയ്ക്ക് വലിയ ഭാരം തോന്നാത്ത അവസ്ഥ, ഒന്നും ചെയ്തില്ലെങ്കിലും വിയര്‍ക്കുക, അസിഡിറ്റിയാണെന്ന് കരുതി സമാധാനിക്കുന്ന ദഹനക്കേടും ഓക്കാനവും, ഉറക്കമില്ലായ്മയും ക്ഷീണത്തോടെ രാവിലെ എഴുന്നേല്‍ക്കുന്ന അവസ്ഥ ഇതൊക്കെ ശരീരം നല്‍കുന്ന സൂചനകളായിരിക്കാം.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.