അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ