പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ചെണ്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അരങ്ങേറ്റം നടത്തി. നന്മണ്ട വിജയൻ മാരാരുടെയും സൂരജ് പോരൂരിന്റെയും നേതൃത്വത്തിലായിരുന്നു ശിക്ഷണം. മേളങ്ങളിൽ താള വിസ്മയം തീർക്കുന്ന ചെണ്ടമേളത്തിന്റെ മാസ്മരിക കാഴ്ചയൊരുക്കി കുട്ടിമേളക്കാർ കാണികളെ അദ്ഭുതപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ്, പ്രിൻസിപ്പാൾ രമേശ് കുമാർ എം കെ, പ്രധാനാധ്യാപിക ഷീജ ജെയിംസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







