വാകേരി മണ്ഡലം മഹിളാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജയ ശിവൻ അധ്യഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ മേഴ്‌സി സാബു, ഉഷ തമ്പി, നിത്യ ബിജുകുമാർ, ട്രഷറർ ബിന്ദു സജി,ബ്ലോക്ക് പ്രസിഡന്റ് സിബി സാബു, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ കെജെ സണ്ണി, ഷമീർ, രാഘവൻ, സിജോ, റസാഖ് കക്കടം, ഷൈജ, ലേഖ, സജിത സാബു തുടങ്ങിയവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







