പള്ളിക്കൽ : കല്യാണത്തും പള്ളിക്കൽ മഹല്ലിൽ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനിൽ താമസിക്കുന്ന എടവെട്ടൻ ജാഫർ (42) ആണ് കുഴഞ്ഞുവീണു മരിച്ചത്. മാനന്തവാടി ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്നു.
ജോലിക്കിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. പിതാവ്: അമ്മദ്, മാതാവ്: ആസ്യ. ഭാര്യ: നജ്മത്ത്. മക്കൾ: ഇർഫാൻ, റിഫ, റിദ. സഹോദരങ്ങൾ: നസീറ, അസീന.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.