കുപ്പാടിത്തറ :കുപ്പാടിത്തറ പാൽ സൊസൈറ്റിക്ക് സമീപം വാഹ നാപകടത്തിൽ ഒരാൾ മരിച്ചു. പ്രദേശവാസിയായ കയ മൊയ്ദീൻ( 59) ആണ് മരിച്ചത്. പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന മൊയ്ദീനെ ഇടിച്ച ശേഷം താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മാറിയുകയായിരുന്നു.
പിക്കപ്പ് വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.പടിഞ്ഞാറത്തറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.