സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000 വിദ്യാർഥികള്‍ക്ക് അത് നല്‍കാനും കഴിഞ്ഞതായി പാഠപുസ്തക പരിഷ്കരണ ജനകീയ ചർച്ചയില്‍ മന്ത്രി വ്യക്തമാക്കി. ജനകീയ പിന്തുണയോടെ തന്നെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയും നടപ്പിലാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. 10-ാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകം പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയാറാക്കിയ 80 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







