ഇടുക്കിയിൽ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി പിടിയിൽ. മൂന്നാര്‍ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ ശിവകണ്ണനെയാണ് (26) പെണ്‍കുട്ടിയുടെ മതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയതത്.
കഴിഞ്ഞ ദിവസം വീട്ടില്‍ മാതപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. മാതാപിതാക്കൾ ജോലി കഴിഞ്ഞു വന്നപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു.