ബപ്പനം :മുനീറുൽ ഇസ്ലാം മദ്രസയിൽ SKSBV യൂണിറ്റ് സമ്മേളനം നടത്തി.
മഹല്ല് പ്രസിഡന്റ് ഇബ്രാഹിം പതാക ഉയർത്തി.സദർ മുഅല്ലിം അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു.ഷൗക്കത്ത് അലി സലാമി ആധ്യക്ഷത വഹിച്ചു.SKSSF ബപ്പനം ശാഖ സംഘടിപ്പിച്ച ബാലാരവം ക്ലാസിന്
ഖാലിദ് ചെന്നാലോട് ക്ലാസ് എടുത്തു.
SKSBV സെക്രട്ടറി ഷഹനാസ്,
മുഹമ്മദ് മുസ്‌ലിയാർ, അബൂബക്കർ മുസ്‌ലിയാർ, നൗഷാദ് മൗലവി,
SKSBV ട്രഷറർ നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.