കൽപറ്റ.നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്നം അരികിലുണ്ട് കരുതലോടെ നിർഭയ വയനാട് സൊസൈറ്റി പദ്ധതിക്ക് തുടക്കമായി.ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്നവർ,അഗതികൾ,പ്രയാസം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണ പൊതികളും കുടിവെള്ളവും എത്തിച്ചു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.പരിപാടിയുടെ ഭാഗമായി കൽപ്പറ്റയിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.പ്രവർത്തനങ്ങൾക്ക് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത,മാർഗരറ്റ് തോമസ്,സുലൈമാൻ എൻ,ബഷീർ,പി,സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള
കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്