ഇനി ലോക്ക് ചെയ്ത ചാറ്റുകള്‍ മറച്ചുവെയ്ക്കാം; പുതിയ ഫീച്ചര്‍ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ ചാറ്റുകള്‍ ലോക്ക് ചെയ്ത് വയ്ക്കുന്നവരാണ് നമ്മളില്‍ പലരും. തെരഞ്ഞെടുക്കുന്ന മെസേജുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉള്ളതാണ്. എന്നാല്‍ ചാറ്റ് ലിസ്റ്റില്‍ നിന്ന് ലോക്ക്ഡ് മെസേജുകള്‍ ഒന്നടങ്കം മറച്ചുവെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.

ലോക്ക്ഡ് ചാറ്റുകള്‍ മറച്ചുവെയ്ക്കുന്നതിന് ടോഗിള്‍ സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മെസേജുകള്‍ ലോക്ക് ചെയ്ത് വച്ചിരിക്കുന്നതായി മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.പുതിയ ഫീച്ചര്‍ വരുന്നതോടെ ഇതും മറയ്ക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ അപ്‌ഡോഷന്‍ വരുന്നതോടെ ലോക്ക്ഡ് ചാറ്റുകള്‍ ചാറ്റ് ലിസ്റ്റില്‍ തെളിയില്ല. ഇത് വീണ്ടും കാണണമെങ്കില്‍ രഹസ്യ കോഡ് നല്‍കേണ്ടതായി വരും. ചാറ്റ്സ് ടാബിലെ സെര്‍ച്ച് ബാറിലാണ് സീക്രട്ട് കോഡ് നല്‍കേണ്ടി വരിക

അതേസമയം ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഒരു വാട്സാപ്പ് ആപ്പില്‍ ഇനി ഒരേസമയം വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയും.

രണ്ട് സിം കാര്‍ഡുകളുണ്ടെങ്കില്‍ വാട്സാപ്പിന്റെ ക്ലോണ്‍ ആപ്പ് എടുത്താണ് പലരും നിലവില്‍ വാട്‌സ്ആപ്പ്‌ലോഗിന്‍ ചെയ്യുന്നത്. എന്നാല്‍ ഈ പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും.ഇതിനായി ആദ്യം ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ രണ്ട് സിംകാര്‍ഡ് കണക്ഷനുകള്‍ വേണം.വാട്‌സ്ആപ്പ് സെറ്റിങ്സ് ഓപ്പണ്‍ ചെയ്ത പേരിന് നേരെയുള്ള ചെറിയ ആരോ ടാപ്പ് ചെയ്യുക.ശേഷം ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തീകരിക്കുക.പുതിയ അക്കൗണ്ട് ചേര്‍ക്കപ്പെടും.പേരിന് നേരെയുള്ള Arrow ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടുകള്‍ മാറ്റി ഉപയോഗിക്കാം.രണ്ട് അക്കൗണ്ടുകള്‍ക്കും വേറെ വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും.

വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ഫീച്ചറുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *