വിവിധ കമ്പനി, ബോര്‍ഡ്, കേര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നം. 609, 20221) തസ്തികയിലേക്ക് 2023 സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികിയില്‍ ഉള്‍പ്പെട്ട, വയനാട് ജില്ലയില്‍ നിന്നുള്ള വനിതാ,ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 31 ന് വയനാട് ജില്ലാ പി.എസ്. സി ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും മൊബൈലിലും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, വണ്‍ ടൈം വെരിഫിക്കേഷന് ആവശ്യമായ അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ ചേര്‍ത്തിട്ടുള്ള സമയക്രമം അനുസരിച്ച് അന്നേ ദിവസം ജില്ലാ പി.എസ്.സി ഓഫീസില്‍ ഹാജരാക്കണം.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ