റാഗി, തിന, ചാമ, മണിച്ചോളം എന്നീ ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്നതിനായി ധനസഹായത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടര്‍ കൃഷി ചെയ്യുന്നതിന് 20,000 രൂപയും ജില്ലാ തലത്തില്‍ ‘മില്ലറ്റ് കഫേ’ തുടങ്ങുന്നതിന് 2,00,000 രൂപയും ലഭിക്കും. വ്യക്തികളും ഗ്രൂപ്പുകളും നവംബര്‍ 15 ന് മുമ്പായി അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







