സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേര്‍ന്ന് കോഴിക്കോട് യു.എല്‍.സി.സി സൈബര്‍ പാര്‍ക്കില്‍ സൗജന്യ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് നടത്തുന്നു. വിമുക്തഭടന്മാരുടെ ആശ്രിതര്‍ ബയോഡാറ്റ zswowyd@gmail.com ല്‍ ഒക്ടോബര്‍ 31 നകം നല്‍കണം. ഫോണ്‍: 04936 202668.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







