സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ ഒപ്പനയ്ക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ.
ഇരുപതിൽ പരം സ്കൂളുകൾ മാറ്റുരച്ച മത്സരത്തിലാണ് മോഡേൺ ഇംഗ്ളീഷ് സ്കൂൾ വിദ്യാർഥികൾ ഈ വിജയം കൈവരിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.