തരിയോട് നിർമല ഹൈസ്കൂൾ,സെന്റ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ ഒക്ടോബർ 30 ,31 തീയതികളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കാവുംമന്ദം ടൗണിൽ വിളംബര റാലി നടത്തി.കൺവീനർ ജോബി മാനുവൽ ,ചെയർമാൻ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ഷിബു ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി,ഷിജു മാത്യു,വി എം അമീർ ,ജോഷി എൻ കെ ,ലൗലി പി പി ,ജയ പി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.