പടിഞ്ഞാറത്തറ എ.പി.എച്ച്.സി. ഹോമിയോ ഡിസ്പൻസറിയും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തും സംയുക്തമായി പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ ‘ഷീ ‘ കാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കാമ്പയിൻ പദ്ധതി വിശദീകരണം ഡോ. അനിത.ടി.സിയും ബോധവൽക്കരണ ക്ലാസ്സ് ഡോ.കെ. റബീബയും നടത്തി.
വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ,വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പി.എ. ജസീല റംലത്ത്, മെമ്പർമാരായ സജി.യു എം, ബിന്ദു ബാബു , സാജിത നൗഷാദ്, രജിത ഷാജി, ബുഷ്റ വൈശ്യൻ, പടിഞ്ഞാറത്തറ പാലിയേറ്റീവ് സപ്പോർട്ടിങ്ങ് ഗ്രൂപ്പ് പ്രസിഡന്റ് കെ.ടി.കുഞ്ഞബ്ദുള്ള
,ഡോ.സി. അതുല്യ എന്നിവർ സംസാരിച്ചു.തുടർന്നു നടന്ന മെഡിക്കൽ ക്യാമ്പിൽ രമേഷ് ,
ഫാർമസിസ്റ്റ് ജാക്സൺ, സാലി ,റഹീന എന്നിവരും പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.