ചരിത്രാവബോധം കുട്ടികളിൽ നിറക്കാനും ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൾ മനസ്സിലാക്കാനും അത്തരം സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളുമായി പുതിയ കാലത്ത് സൈക്കിൾ യാത്രയുടെ പ്രാധാന്യം സ്വയം മനസ്സിലാക്കി മറ്റുള്ളവർക്ക് പ്രചോദനമാവുന്നതിനും വേണ്ടി വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.ജില്ലാ കോഡിനേറ്റർ ശ്യാൽ കെ എസ്, വാർഡ് മെമ്പർ എം യു ജോർജ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലിയിൽ 29 കുട്ടികൾ പങ്കെടുത്തു. 50 കിലോമീറ്ററിലേറെ ദൂരം താണ്ടിയ യാത്രയിൽ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, നീസൽ ഹട്ട്, ബത്തേരി ജൈന ബസ്തി, മാരിയമ്മൻ ക്ഷേത്രത്തിലെ ശിലാശാസനം, സർവ്വജന സ്കൂൾ, മീനങ്ങാടി സ്കൂൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും മറ്റ് സ്കൂളുകളിലെ വൊളണ്ടിയേഴ്സുമായി സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഇത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ നൽകി. വൈകിട്ട് പെയ്ത കനത്ത മഴ പോലും വൊളണ്ടിയേഴ്സിന് കൂടുതൽ ഊർജ്ജമാവുകയാണ് ചെയ്തത്.പിടിഎ വൈസ് പ്രസിഡന്റ് യു. ബാലൻ, പ്രിൻസിപ്പാൾ മനോജ് കെ വി,പിടിഎ മെമ്പർ സുനിൽകുമാർ പി വി ,എൻഎസ്എസ് പ്രോംഗ്രാം ഓഫീസർ സുഭാഷ് വി പി എന്നിവർ നേതൃത്വം നൽ കി. ഇനിയും കൂടുതൽ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ തേടിയുള്ള യാത്രകൾക്ക് ഇതൊരു തുടക്കം മാത്രമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







