വയനാട് ജില്ലയിൽ ഗോത്ര വിഭാഗകാർക്ക് വേണ്ടി ജില്ലാ ഭരണകൂടം വിജകരമായി നടപ്പിലാക്കിയ എ ബി സി ഡി പദ്ധതി തൃശൂർ ജില്ലയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ല അസിസ്റ്റന്റ് കളക്ടർ കാർത്തിക് ഐ എ എസ് ചെറുമാട് ജി എൽ പി സ്കൂളിൽ വെച്ച് കോളിയാടി അക്ഷയ നടത്തുന്ന വാർഡിൽ ഒരു ദിനം ക്യാമ്പ് സന്ദർശിച്ചു. അക്ഷയ കോർഡിനേറ്റർ ജിൻസി ജോസഫ്, അക്ഷയ പ്രതിനിധികൾ, പഞ്ചായത്ത് അധികാരികൾ, സ്കൂൾ ഹെഡ് മാസ്റ്റർ രാജു ജെ എ,ഗോത്ര വിഭാഗക്കാർ, ട്രൈബൽ പ്രൊമോട്ടർ പ്രസീത എന്നിവരുമായി ആശയങ്ങൾ പങ്കുവെച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.