നവംബർ 11 മുതൽ ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ് മത്സരത്തിൽ പങ്കെടുക്കുന്ന വയനാട് ടീമിന് വിദഗ്ധ പരിശീലനം നൽകി. ഐഡിയൽ സ്നേഹഗിരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലനത്തിന് സൈക്കിൾ പോളോ ഇന്റർനാഷണൽ താരം പ്രശാന്ത് ആർസി നേതൃത്വം നൽകി .

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







