വെണ്ണിയോട്:ഭക്ഷണവും മരുന്നും വൈദ്യുതിയും തടഞ്ഞ് നിസ്സഹായരായ ഒരു ജനതയെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ സയണിസ്റ്റ് ഭീകരതക്കെതിരെ ലോക രാജ്യങ്ങൾ പാലിക്കുന്ന അർഥഗർഭമായ മൗനം അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഒരു സമൂഹത്തെ വംശീയ ഉന്മൂലനം ചെയ്യാനുള്ള ശ്രമം പൊറുക്കാനാവില്ലെന്നും കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. വെണ്ണിയോട് കരിഞ്ഞ കുന്ന് ദാറുൽ ഹുദാ യിൽ നടത്തിയ കൂട്ടായ്മയിൽ ഫലസ്തീനു വേണ്ടി പ്രത്യേക പ്രാർഥന നടത്തി. മുഫത്തിശ് പി.എം മുസ്തഫ ഫൈസി , മുദരിബ് ശറഫുദ്ദീൻ നിസാമി, റെയ്ഞ്ച് പ്രസിഡണ്ട് ടി.വി അബ്ദുറഹ് മാൻ ഫൈസി , ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് , ഭാരവാഹികളായ കെ. മുഹമ്മദ് കുട്ടി ഹസനി , പി.കെ അശ്റഫ് ദാരിമി , കെ.അബ്ദുറഹ് മാൻ ഫൈസി , ശാജഹാൻ ഫൈസി , പി.ഇബ്റാഹിം മൗലവി , കെ. ശംസുദ്ദീൻ വാഫി , കെ. അബ്ദുറഹ് മാൻ മൗലവി , ഉസ്മാൻ ഫൈസി , അബ്ബാസ് വാഫി, സിദ്ദീഖ് ഫൈസി, സുഫ് യാൻ ദാരിമി വെണ്ണിയോട് മഹല്ല് ഭാരവാഹികളായ കെ.കെ മമ്മൂട്ടി മൂസ തുടങ്ങിയവർ നേതൃത്വം നൽകി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.