ഇത് നമ്മുടെ മൗനരാഗത്തിലെ കല്ല്യാണിയല്ലെ? ആരാധകരെ ഞെട്ടിച്ച്‌ ഐശ്വര്യ റംസായിയുടെ ബോള്‍ഡ് മേയ്ക്കോവര്‍: ചിത്രങ്ങൾ കാണാം.

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്ബരയാണ് മൗനരാഗം. പരമ്ബരയിലെ നായികയായ കല്യാണിയായി എത്തുന്നത് ഐശ്വര്യ റംസായി ആണ്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ഇന്ന് മലയാളികളുടെ വീട്ടിലെ ഒരംഗമാണ് ഐശ്വര്യ റംസായി. ഊമയായ കല്യാണിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഐശ്വര്യ. നായകന്‍ കിരണായി എത്തുന്ന നലീഫും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസ നേടാറുണ്ട്.

സ്‌ക്രീനിലെ കല്യാണിയില്‍ നിന്നും ഒരുപാട് മാറ്റമുണ്ട് ജീവിതത്തിലെ ഐശ്വര്യയ്ക്ക്. മൗനരാഗത്തില്‍ പാവം പിടിച്ച നാട്ടിന്‍പുറത്തുകാരിയാണെങ്കില്‍ ജീവിതത്തില്‍ മോഡേണ്‍ ആണ് ഐശ്വര്യ. താരം പങ്കുവെക്കാറുള്ള റീലുകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച്‌ ബോള്‍ഡ് ലുക്കിലാണ് ചിത്രങ്ങളില്‍ ഐശ്വര്യ എത്തിയിരിക്കുന്നത്.അധികം വൈകാതെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ചിത്രങ്ങള്‍ക്ക് കമന്റുമായി സോഷ്യല്‍ മീഡിയയും സീരിയല്‍ ലോകത്തെ താരങ്ങളുമെല്ലാമെത്തി. ഫയര്‍ ഫയര്‍ എന്നായിരുന്നു മൗനരാഗത്തില്‍ ഒപ്പം അഭിനയിക്കുന്ന ശ്രീശ്വേത പറഞ്ഞത്.

സഹതാരങ്ങളായ ബീന ആന്റണിയും ബിജേഷ് അവനൂരുമെല്ലാം പ്രതികരിച്ചിട്ടുണ്ട്.സീരിയലില്‍ കല്യാണി ഊമയാണ്. പക്ഷെ ഓഫ് സ്‌ക്രീനില്‍ ഐശ്വര്യയും ഇതുവരേയും സംസാരിച്ച്‌ കണ്ടിട്ടില്ല. അതിനാല്‍ കല്യാണിയും ഊമയാണോ എന്നുള്ള സംശയങ്ങള്‍ ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ക്യാരക്ടറിന്റെ നിലനില്‍പ്പിന് വേണ്ടി താരം ജീവിതത്തിലും മൗനം പാലിക്കുകയാണെന്നതാണ് വസ്തുത. മൗനരാഗത്തിനായി ഐശ്വര്യ ആംഗ്യഭാഷയും പഠിച്ചിരുന്നു.

Instagram link

https://www.instagram.com/p/Cy5AcEFJ6fl/?utm_source=ig_web_button_share_sheet

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

അഭിമുഖം റദ്ദാക്കി

വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് 2025 മെയ് 30ന് നടത്തിയ അഭിമുഖം റദ്ദാക്കിയതായി കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോക്കടവ്-കോപ്രയിൽ അമ്പലം, നടാഞ്ചേരി, നാരോക്കടവ്, മയിലാടുംകുന്ന്, എടത്തിൽ വയൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് 7ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.