കൽപ്പറ്റ : നിയോജകമണ്ഡലത്തിൽ റേഷൻ കാർഡ് ഇല്ലാത്തവർക്കും, ആദിവാസി ഉപകുടുബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള അദാലത്ത് നവംബർ 4 ന് അതാത് പഞ്ചായത്ത് കേന്ദ്രങ്ങളിൽ വച്ച് നടക്കുമെന്ന് എം.എൽ. എ സി.കെ. ശശീന്ദ്രൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കാലത്ത് 10 മണി മുതൽ അദാലത്ത് ആരംഭിക്കും. കോവിഡ് മാനദണ്ഡം അനുസരിച്ച് ഒരേ സമയം 20 പേർക്ക് മാത്രമാണ് പ്രവേശനം. വാർഡ് അടിസ്ഥാനത്തിൽ സമയം നിശ്ചയിച്ചു നൽകുന്നതാണ്. ആധാർ കാർഡിന് അപേക്ഷ നൽകാനും മറ്റുമുള്ള അക്ഷയ സെന്ററിന്റെയും ഫോട്ടോഗ്രാഫർമാരുടെയും സൗകര്യം കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. കൽപ്പറ്റ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പഞ്ചായത്തുകളിലെ അദാലത്ത് കേന്ദ്രങ്ങളുടെ വിവരങ്ങൾ ചുവടെ നൽകുന്നു .
കണിയാമ്പറ്റ – GUP കണിയാമ്പറ്റ മുട്ടിൽ – പഞ്ചായത്ത് കോൺഫറൻസ് ഹാൾ കോട്ടത്തറ SALP സ്കൂൾ കൽപ്പറ്റ – HIMUP സ്കൂൾ കൽപ്പറ്റ മേപ്പാടി – GHS മേപ്പാടി , GHS തൃക്കെപ്പറ്റ് മുപ്പനാട്- അരപ്പറ്റ ഹൈസ്കൂൾ വൈത്തിരി – HIMUP വൈത്തിരി തരിയോട് – GHS തരിയോട് പടിഞ്ഞാറത്തറ- GHS വെങ്ങപ്പള്ളി – RCLP സ്കൂൾ വെങ്ങപ്പള്ളി .