പ്രായാധിക്യത്താലും മാരകരോഗങ്ങളാലും കിടപ്പിലായി ദീർഘകാല ചികിത്സ വേണ്ടവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്കായി പ്രഭ എന്ന സാന്ത്വന പദ്ധതിയുമായി വടുവൻചാൽ ഹയർ സെക്കന്ററി എൻ എസ് എസ് വിദ്യാർത്ഥികൾ. ഇക്കഴിഞ്ഞ ഓണക്കാലത്ത് സ്കൂൾ കാമ്പസ്സിൽ നട്ട ചെണ്ടുമല്ലി പൂക്കൾ വിറ്റു കിട്ടിയതും സ്ക്രാപ്പ് ചലഞ്ച് നടത്തിയും കിട്ടിയ ചെറിയ തുകകൾ സ്വരുക്കൂട്ടി രണ്ട് വാക്കറും ഒരു വാട്ടർ ബെഡും അമ്പലവയൽ പാലിയേറ്റീവ് യൂണിറ്റിന് കൈമാറി. എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സനൽ കുമാർ പഞ്ചായത്ത് പരിധിയിലെ രണ്ടാമത്തെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഇത് ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പാൾ മനോജ് കെ വി, അധ്യാപകരായ സക്കീർ ഹുസൈൻ , ഷാന്റു ജോർജ്, പ്രോഗ്രാം ഓഫീസർ സുഭാഷ് വി. പി എന്നിവർ നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.