മാനന്തവാടി : സേവനരംഗത്ത് 10 വർഷംക്കൊണ്ട് മാനന്തവാടിയുടെ മനം കവർന്ന സ്നേഹ ശുശ്രൂഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെ രോഗിബന്ധു സംഗമവും സ്നേഹവിരുന്നും നവംബർ 4ന് മാനന്തവാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കാരണങ്ങളാൽ അംഗ പരിമിതരായവരും, ജന്മനായുള്ള വൈകല്യത്താൽ വീടിന്റെ ഇരുട്ടിലായി പോയവരും അവരുടെ കുടുംബാംഗങ്ങളു മാ ണ് സംഗമത്തിൽ പങ്കെടുക്കുക.രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ നടക്കുന്ന സംഗമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട.എസ്.പി പ്രിൻസ് എബ്രാഹം മുഖ്യാതിധിയായിരിക്കും. രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്ക്കാരിക മേഖലയിലുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9495317794 എന്ന നമ്പറിൽ ബന്ധപ്പെടുക

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.