പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാം വയലിന് സമീപം
ചെത്തു കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരിക്കേറ്റ ലോറി ഡ്രൈവർ മരി ച്ചു. കണ്ണൂർ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കൽ ഗോവിന്ദന്റെ മകൻ ദിലീപ് കുമാർ (53) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കു കയായിരുന്നു. റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ലോറി തല കീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽ പ്പെടുകയായിരുന്നു ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ സജീർ (37), മൊയ്ദീൻ (49) എന്നിവർക്കും പരിക്കേറ്റിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.