കല്പറ്റ: വൈത്തിരി തളിപ്പുഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികാരായ പരപ്പൻ പൊയിൽ സ്വദേശികൾ മേലേടത്ത് വീട്ടിൽ പാത്തുമ്മ, മകൾ ഹസീന മകൻ ഷാജി ഇവരുടെ മക്കളായ മുഹമ്മദ് ഷാബിൻ, മുഹമ്മദ് ഷിഫാൻ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. ഇതിൽ പരിക്കേറ്റ പാത്തുമ്മയെ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.മറ്റു നാലുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സാ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.