മാനന്തവാടി: സി ഡിറ്റ് പഠന കേന്ദ്രം മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. സി ഡിറ്റ് പഠന കേന്ദ്രം മാനേജിങ് ഡയറക്ടർ എ.വി. അനീഷ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ സഞ്ജു ജോണി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എം.കെ. അനുപ്രിയ, സിബി മാത്യു, കെ.പി. മുസ്തഫ, മിനി മാത്യു, പി.സി. അഭിജിത്ത്, വിദ്യാർത്ഥി പ്രതിനിധികളായ ടി.ജെ. ആതിര, ഗ്രീഷ്മ അനീഷ്, മുഹമ്മദ് അർഷാദ്, സി. ഷംനാസ്, പി. മുഹമ്മദ് അനീസ്, സോന സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. എല്ലാ മാസവും രക്തദാന ക്യാംപുകൾ നടത്തുമെന്ന് സിഡിറ്റ് മാനേജ്മെൻ്റ് അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.