പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍, ദിവസവേതന അടിസ്ഥാനത്തില്‍ ക്ലീനിംഗ ്സ്റ്റാഫ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ phc.padinjarathara@gmail.com ല്‍ ഇ-മെയില്‍ മുഖേനയോ നവംബര്‍ 27 നകം പടിഞ്ഞാറത്തറ കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടിക്കാഴ്ച നവംബര്‍ 28 ന് രാവിലെ 10 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഡോക്ടര്‍ യോഗ്യത എം.ബി.ബി.എസ്,
ടി.സി.എം.സി രജിസ്ട്രേഷന്‍, ക്ലീനിംഗ്സ്റ്റാഫ് പത്താം തരം പാസ്സായിരിക്കണം.

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നിയമപരമായി വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളു. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ